
തിരുവനന്തപുരം: വിവിധ കമ്പനി/ കോർപ്പറേഷൻ/ ബോർഡുകളിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലേക്കുള്ള വിജ്ഞാപനം പി.എസ്.സി ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഇന്നലെ ചേർന്ന യോഗം അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (നാച്വറൽ സയൻസ്) മലയാളം മീഡിയം (ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ, ഹിന്ദു നാടാർ)(കാറ്റഗറി നമ്പർ 446/19, 447/19) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.
വിവിധ ജില്ലകളിൽ എൻ.സി.സി./സൈനിക ക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 327/19) ലേക്കുള്ള പ്രായോഗിക പരീക്ഷ നടത്തുമെന്നും യോഗം അറിയിച്ചു.
അഭിമുഖം
പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (ഇലക്ട്രിക്കൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 136/19), ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) (മൂന്നാം എൻ.സി.എ.- ഒ.ബി.സി.) (കാറ്റഗറി നമ്പർ 431/19), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (എൻജിനിയറിംഗ് കോളേജുകൾ) (എൻ.സി.എ.- എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 557/19), തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (അഞ്ചാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 593/19, 594/19), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ആറാം എൻ.സി.എ.- ഒ.ബി.സി.) (കാറ്റഗറി നമ്പർ 591/19) എന്നിവയിൽ അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ (കാറ്റഗറി നമ്പർ 385/19), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (കാറ്റഗറി നമ്പർ 418/16), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 102/17), തിരുവനന്തപുരം ആയുർവേദ കോളേജിൽ ഫിസിയോതെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 151/19), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ -ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 408/10), പൊതുമരാമത്ത് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 335/19).
സാദ്ധ്യതാപട്ടിക
കൊല്ലം ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 326/19), കണ്ണൂർ ജില്ലയിൽ തുറമുഖ വകുപ്പിൽ അസിസ്റ്റന്റ് ക്രെയിൻ ഡ്രൈവർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 124/17), പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 113/16), പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 543/19), കെ.എസ്.ഡി.സി. ഫോർ എസ്.സി./എസ്.ടി. യിൽ ട്രേസർ (കാറ്റഗറി നമ്പർ 255/18).
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 301/18), കേരള ഡെയറി ഡെവലപ്‌മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്‌പെക്ടർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 153/19), സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഇലക്ട്രീഷ്യൻ (ജനറൽ) (കാറ്റഗറി നമ്പർ 506/19) എന്നീ തസ്തികളിലേക്കുള്ള സാദ്ധ്യതാപട്ടിക ഉടൻ പ്രസിദ്ധീകരിക്കും.