കൊച്ചി: കർഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ മനുഷ്യവലയം തീർത്തു. എറണാകുളം മറൈൻ ഡ്രൈവിൽ കെ. ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ് മനുഷ്യവലയം ഉദ്ഘാടനം ചെയ്തു. കർഷകരോടുള്ള നിഷേധ മനോഭാവം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. പാർലമെന്റിലെ ഭൂരിപക്ഷം ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കാനുളള അനുവാദമായി പ്രധാനമന്ത്രി കരുതരുതെന്നും കർഷകസമരത്തിനു മുമ്പിൽ കേന്ദ്ര സർക്കാരിന് കീഴടങ്ങേടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ജിജു ക്ലീറ്റസ് തിയ്യാടി (യൂത്ത് കമ്മീഷൻ ഡയറക്ടർ)ഫാ. ഷിനോജ് ആറാഞ്ചേരി, (കെസിവൈഎം പ്രൊമോട്ടർ)ഫാ. ജെനിൻ മരോട്ടിക്കൽ, (സി.എൽ.സി പ്രമോട്ടർ) റോയ് പാളയത്തിൽ (കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻറ്)അഡ്വ. ആന്റണി ജൂഡി(ഐ.സി.വൈ.എം ജനറൽ സെക്രട്ടറി) ദീപു ജോസഫ് (കെ.സി.വൈ.എം പ്രസിഡന്റ്,) തോബിയാസ് കൊർണെലി(സി.എൽ.സി പ്രസിഡന്റ് ), നെൽസൺ (ജീസസ് യൂത്ത് കോർഡിനേറ്റർ,) ഫ്രാൻസിസ് ഷെൻസൺ ,സ്റ്റീവ് ജെൻസൻ എന്നിവർ സംസാരിച്ചു.