cpi

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് നല്ല മുന്നേറ്റമുണ്ടാക്കാനായെന്ന് പാർട്ടി സംസ്ഥാന കൗൺസിൽ വ്യക്തമാക്കി. സി.പി.ഐക്ക് കിട്ടിയ സീറ്റുകൾ സംബന്ധിച്ച് വരുന്ന വാർത്തകൾ പലതും വാസ്തവവിരുദ്ധമാണ്. ഗ്രാമപഞ്ചായത്തുകളിൽ സി.പി.ഐക്ക് 1002ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 217ഉം അംഗങ്ങളുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ 46 സീറ്റുകളിൽ വിജയിച്ചു. മുനിസിപ്പാലിറ്റികളിൽ 144 സീറ്റുകളിലും കോർപറേഷനുകളിൽ 31 സീറ്റുകളിലും വിജയിച്ചതായും സി.പി.ഐ അറിയിച്ചു.