hasai

കിളിമാനൂർ: ഉത്തർപ്രദേശ് ദളിത്പൂർ മാതടിലമ ഡാമിന്റെ കനാലിൽ വീണ് കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മരിച്ചു.റിട്ടേർഡ് ബാങ്കുദ്യോഗസ്ഥനായ പുളിമാത്ത് നാസിയാ കോട്ടേജിൽ റ്റി.പി.ഹസൈനാരും (61), മകളും അദ്ധ്യാപികയുമായ നസിയ ആർ.ഹസൈനാരും ( 31) ആണ് മരിച്ചത്. ദളിത്പൂരിലെ താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലീഷ് അ്ദ്ധ്യാപികയാണ് നസിയ.

ഞായറാഴ്ച വൈകുന്നേരം നസിയയും അച്ഛനും 5 വയസുള്ള മകൾ ഫായിസയേയും കൂട്ടി വീടിനടുത്തുള്ള ഡാം കാണാൻ പോയി. ഇതിനിടയിൽ കാൽ വഴുതി കുട്ടി കനാലിലേയ്ക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ നസിയയും പിതാവും കനാലിലേയ്ക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയും ചെയ്തു.ഇവർ ഒഴുക്കിൽപ്പെട്ടതുകണ്ട് ഡാമിന്റെ ഷട്ടർ താഴ്ത്തി അധികൃതർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ മാത്രമേ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളു.ഇരുവരുടെ മൃതദേഹം ദളിത്പൂരിലെ സ‌‌ർക്കാരാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാസിയയുടെ ഭർത്താവ് ഷാരോൺ. മാതാവ് റാഫിയ ( അറബിക് ടീച്ചർ). സഹോദരി നദിയ.