
കുറുപ്പംപടി: ഒക്കൽ പഞ്ചായത്തിൽ കൂടാലപ്പാട് കൊടുവേലിപ്പടിയിൽ സി.പി.എം പ്രവർത്തകന്റെ വീട് അക്രമിച്ച സംഭവത്തിൽ നാലു കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടാലപ്പാട് പോത്തൻവീട്ടിൽ ജസ്റ്റിൻ (30 ) ചിറ്റു പറമ്പിൽ ജറിൾ ജോസ് (28) ചിറ്റു പറമ്പിൽജിത്തു വർഗീസ് (28) എടാട്ടുകാരൻ നോബിൾ ജോസ് ( 28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.സി.പി.എം പ്രവർത്തകനായ സുജിത് സുബ്രഹ്മണ്യനെ മർദ്ദിക്കുകയും വീടിന് കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് നടപടി.കൂടാലപ്പാട് സി.പി.എം സ്ഥാപിച്ചിരുന്ന രക്തസാക്ഷി മണ്ഡപം ഇവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തകർത്തിരുന്നു. കോൺഗ്രസിന്റെ ഗുണ്ടാസംഘങ്ങളിൽ പെട്ട ഇവർ പല കേസുകളിലും പ്രതികളാണ്.പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിലും എതാനും നാൾ മുമ്പ് കൊടിമരം തകർത്ത സംഭവത്തിലും മദ്യം മയക്കുമരുന്നു കേസിലും ഇവർ പ്രതികളാണ്.