
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. സ്വാഭാവിക നടപടിക്രമമനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാം.
അറസ്റ്റ് തീയതിക്ക് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരമുണ്ട്. സ്വപ്നയുടെ ലോക്കറിലെ പണവും സ്വർണവുമാണ് ഇതുവരെ കണ്ടുകെട്ടിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സമ്പാദിച്ചതെന്ന് കരുതുന്ന സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനാണ് ഇ.ഡിയുടെ നീക്കം. സ്വത്ത് തിരികെ ലഭിക്കാൻ സങ്കീർണമായ കോടതി നടപടി വേണ്ടിവരും.