
കിളിമാനൂർ: ബ്ലോക്ക് പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അതാത് പഞ്ചായത്തുകളിൽ നടന്നു.
പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ വരണാധികാരിക്ക് മുൻപാകെ മുതിർന്ന അംഗം കെ. രാജേന്ദ്രൻ സത്യവാചകം ചൊല്ലി. പുളിമാത്ത് പഞ്ചായത്ത് വരണാധികാരിക്ക് മുൻപാകെ മുതിർന്ന അംഗം രവീന്ദ്ര ഗോപാലും, നഗരൂർ വരണാധികാരിക്ക് മുൻപാകെ മുതിർന്ന അംഗം എം. രഘുവും ,കിളിമാനൂർ വരണാധികാരിക്ക് മുൻപാകെ മുതിർന്ന അംഗം രാധാകൃഷ്ണനും, മടവൂർ പഞ്ചായത്ത് വരണാധികാരിക്ക് മുൻപാകെ മുതിർന്ന അംഗം രവീന്ദ്രൻ ഉണ്ണിത്താനും സത്യവാചകം ചൊല്ലി.
തുടർന്ന് മുഴുവൻ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.