
അഞ്ചൽ:ചണ്ണപ്പേട്ട മുക്കൂട് പ്ലാച്ചേരി ചരുവിള പുത്തൻ വീട്ടിൽ അറുമുഖനെ (60)യാണ് അഞ്ചൽ പൊലീസ് വ്യാജ ചാരായവുമായി പിടികൂടിയത്. ഇയാളുടെ വീട്ടിലെ അടുക്കളയിൽ നിന്ന് അഞ്ച് ലിറ്റർ ചാരായം അനധികൃതമായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്നത് പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്