
തിരുവനന്തപുരം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്‌ക് വിഭാഗത്തിലുൾപ്പെട്ട രോഗിയായതിനാൽ വി.ഐ.പി റൂമിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറന്റൈനിലായിരുന്നു സുധീരൻ. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനടുത്താണ് വി.എം. സുധീരൻ ഇരുന്നത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും വി.എം. സുധീരൻ ആവശ്യപ്പെട്ടു.