
പൂവാർ: ജാമ്യത്തിലിറങ്ങിയ ശേഷം അയൽവാസികളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൂവാർ പൊലീസ് അറസ്റ്റുചെയ്‌തു. പൂവാർ തെക്കേത്തെരുവ് തൈക്കാ മുക്കിൽ ഷംനാദാണ് ( 26 ) പിടിയിലായത്. പൂവാർ ഇ.എം.എസ് കോളനി തെക്കേ തെരുവിൽ വച്ച് പ്രദേശവാസികളായ കബീർ, ഷഫീക്ക് എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്. ബീച്ച് റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ച് ആറ്റിങ്ങൽ സ്വദേശിയായ ജുവലറി ഉടമയുടെ കൈയിൽ നിന്നും 75 ലക്ഷം രൂപ പിടിച്ചുപറിച്ച കേസിലെ മൂന്നംപ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഷംനാദ് ജയിലിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.