-niyamasabha

തിരുവനന്തപുരം: ധനമന്ത്രിയായിരുന്ന കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ 2015 മാർച്ച് 12 ന് പ്രതിപക്ഷാംഗങ്ങൾ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് മന്ത്രിമാരായ ഇ,പി.ജയരാജൻ,കെ.ടി.ജലീൽ,എം.എൽ.എ മാരായിരുന്ന കെ.അജിത് കുമാർ,സി.കെ.സദാശിവൻ,കുഞ്ഞഹമ്മദ്, വി.ശിവൻ കുട്ടി എന്നിവർ നൽകിയ ഹർജി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കൂടുതൽ വാദങ്ങൾക്കായി മാറ്റി വച്ചു.

അക്രമത്തിൽ സ്പീക്കറുടെ കമ്പ്യൂട്ടർ,മെെക്ക് ,ചെയർ എന്നിവ പ്രതികൾ തല്ലിത്തകർത്തിരുന്നു. 2,22,000 രൂപയുടെ നഷ്ടം പ്രതികൾ ഉണ്ടാക്കിയെന്നാണ് കുറ്റപത്രം. 2,11,000 രൂപ കോടതിയിൽ കെട്ടിവച്ചാണ് എല്ലാവരും ജാമ്യമെടുത്തത്. പിന്നാലെയാണ് വിടുതൽ ഹർജി നൽകിയത്. പ്രോസിക്യൂഷന് വേണ്ടി എസ്.ജയിൽ കുമാർ ഹാജരായി.