
തിരുവനന്തപുരം: കേന്ദ്രം പാസ്സാക്കിയ കാർഷിക നിയമത്തിനെതിരെ നിയമസഭയ്ക്ക് ഏകകണ്ഠമായി പ്രമേയം പാസ്സാക്കാനാകില്ലെന്ന് സഭയിലെ ഏക ബി.ജെ.പി അംഗം ഒ.രാജഗോപാൽ പറഞ്ഞു. പ്രമേയത്തിനെതിരെ വോട്ട് ചെയ്യും. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഏത് പരിഷ്കാരത്തെയും എതിർക്കുക എന്ന സംസ്ഥാന സർക്കാരിന്റെ സമീപനം അംഗീകരിക്കാനാവില്ല.