pinarayi-vijayan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊല്ലത്തും വൈകിട്ട് 4ന് പത്തനംതിട്ടയിലുമാണ് സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലേതടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് കേരളപര്യടനം പ്രഖ്യാപിച്ചത്. എൽ.ഡി.എഫിന്റെ നേതൃത്വത്തിലാണ് പരിപാടി. കൂടിക്കാഴ്ചകളിൽ ലഭിക്കുന്ന നിർദേശങ്ങളും പരിഗണിച്ചാവും എൽ.ഡി.എഫിന്റെ പ്രകടനപത്രിക തയാറാക്കുക. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പിണറായി വിജയൻ നവകേരള യാത്ര നടത്തി പ്രമുഖരുമായി സംവദിച്ചിരുന്നു.