
തിരുവനന്തപുരം: സി-മെറ്റിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്ന് (22 ഡിസംബർ) നടത്തും. മലമ്പുഴ (ഫോൺ:0491-2815333), പള്ളുരുത്തി (0484-2231530) എന്നിവിടങ്ങളിൽ ഒഴിവുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിനാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. ഒഴിവുകളുടെ വിവരങ്ങൾ www.simet.in വെബ്സൈറ്റിൽ ലഭ്യമാണ്. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഫീസ് സഹിതം കോളേജുകളിൽ നേരിട്ട് ഹാജരാകണം. അപേക്ഷാ ഫീസായ 600 രൂപ കോളേജിൽ അടയ്ക്കണം. പ്രവേശന യോഗ്യത സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ആയിരിക്കും.