
പ്രൈവറ്റ് രജിസ്‌ട്രേഷൻ തുടരാനും തീരുമാനം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ റഗുലർ ക്ലാസുകൾ ജനുവരി 4 ന് തുടങ്ങാൻ സിൻഡിക്കേറ്റ് തീരുമാനം. അവസാന വർഷ ബിരുദവും ഒന്നും നാലും സെമസ്റ്റർ ബി.എഡും, ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് അന്ന് ആരംഭിക്കുക. ബിരുദ ക്ലാസുകളിൽ ഒരു സമയം 50% കുട്ടികൾക്കാണ് പഠനസൗകര്യം. ഡിസംബർ 28 മുതൽ എല്ലാ അദ്ധ്യാപകരും കോളേജുകളിലും പഠന വകുപ്പുകളിലും ഹാജരാകണം. റഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഉടൻ പൂർത്തിയാക്കണമെന്ന് സർവകലാശാല അറിയിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രൈവറ്റ് ഉൾപ്പെടെ കേരളസർവകലാശാല നടത്തിയിരുന്ന എല്ലാ പഠന പ്രോഗ്രാമുകളും തുടരുന്നതിനും സിൻഡിക്കേറ്റ് യോഗം അനുമതി നൽകി.