
തിരുവനന്തപുരം: കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പുനസ്ഥാപിക്കും.പുതുതായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യു. ജി. സി അംഗീകാരം ലഭിക്കുന്നതുവരെ വിദ്യാർത്ഥി പ്രവേശനം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലാണ് സമാന്തര പഠനം തുടരുന്നത്. ഇതുവരെ കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം മാത്രമേ അനുവദിച്ചിരുന്നുള്ളു.
മറ്റു മൂന്ന് അഫിലിയേറ്റിംഗ് സർവകലാശാലകളും പ്രൈവറ്റ് രജിസ്‌ട്രേറേഷൻ വഴിയുള്ള പഠനം അനുവദിച്ചപ്പോൾ കേരള സർവകലാശാല മാത്രം അനുവദിക്കാത്തത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. കോളേജിൽ പ്രവേശനം ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴിയാണ് ബിരുദ പഠനം തുടരുന്നത്. ഇതിനകം ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസ രജിസ്‌ട്രേഷൻ നടത്തിക്കഴിഞ്ഞു. നിലവിൽ സമാന്തര പഠനത്തിന് അനുവദിച്ചിട്ടുള്ള കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്‌ട്റേഷൻ വഴി പ്രവേശനം അനുവദിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കും.