
പൂവാർ:കാഞ്ഞിരംകുളം വെൺകുളം എൽ.എം.എസ്.എൽ.പി സ്കൂൾ ഭൂതംകോടിന്റെ ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ വീടുകളിലെത്തി നറുക്കെടുത്ത് ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്ന 'സാന്റാകാർട്ട് 'ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്,വാർഡ് മെമ്പർ ഷൈലജകുമാരി എന്നിവർ ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു.ലോക്കൽ മാനേജർ റവ.അനിലാൽ എം.ജോസ്,ഹെഡ്മിസ്ട്രസ് എം.എസ്.ജ്യോതികുമാരി,ബി.ആർ.സി കോ ഒാർഡിനേറ്റർ ബിബിൻ സി.ബി,ചർച്ച് സെക്രട്ടറി ജീവാനന്ദ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.കൊവിഡ് മഹാമാരിക്കിടയിലും കുട്ടികൾക്കരികിലേക്ക് എത്തിയ 'സാന്റാകാർട്ട് 2020' ന് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്.