
തിരുവനന്തപുരം: വേറിട്ട ശൈലിയിൽ ക്രിസ്മസ് ഗാനമൊരുക്കി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മിസ്റ്റിക് ഗായകസംഘം ശ്രദ്ധേയമാകുന്നു. ഇന്ത്യൻ സംഗീത ചരിത്രത്തിൽ ആദ്യമായി സോളോ വിത്ത് കോഡ് എന്ന ഒരു പുതിയ സംഗീതശാഖ ക്രിസ്മസ് ഗാനത്തിലൂടെ അവതരിപ്പിച്ചതാണ് 'രാവിൻ സംഗീതം' എന്ന സംഗീത ആൽബം ഒരുക്കിയിരിക്കുന്നത്. സ്മിനു റോബർട്ട് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാനം സംഗീതത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്നു. പ്രശസ്ത ഗായകൻ നജിം അർഷാദും മിസ്റ്റിക് ടീമിലെ അമ്പതോളം ഗായകരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്ലാസിക്കൽ - വെസ്റ്റേൺ കോമ്പിനേഷനിൽ അവതരിപ്പിച്ചിരിക്കുന്ന ഗാനം ഇതുവരെ നിരവധിപേർ കണ്ടുകഴിഞ്ഞു.