ds

തൃക്കാക്കര: സത്യപ്രതിജ്ഞ വേദിയിൽ താരമായി ഹരിത കർമ്മ സേനാംഗങ്ങൾ. മാതൃക ഹരിത തിരഞ്ഞെടുപ്പുകേന്ദ്രത്തിനും ഹരിതവോട്ടെണ്ണൽ കേന്ദ്രത്തിനും പിന്നാലെ സത്യപ്രതിജ്ഞചടങ്ങുകളും ഹരിതാഭമാക്കി ഗ്രീൻ പ്രോട്ടോകോൾ ഇവന്റ് മാനേജ്മെന്റ് ടീം ആയി മാറിയിരിക്കുകയാണ് തൃക്കാക്കര നഗരസഭയുടെ ഹരിതകർമ്മസേന യൂണിറ്റ്. തൃക്കാക്കര നഗരസഭയുടെയും പ്രൊഫഷണൽ പാർട്ണരായ പെലിക്കൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന യൂണിറ്റിനെ എറണാകുളം ജില്ലാപഞ്ചായത്ത് അധികാരികൾ സത്യപ്രതിജ്ഞ ചടങ്ങ് ഹരിതാഭമാക്കുന്നതിന്‌ വേണ്ടി സമീപിക്കുകയായിരുന്നു. തുടർന്ന് പൂർണമായും ജൈവവസ്തുക്കളെ ഉപയോഗപ്പെടുത്തിക മാനങ്ങളും സ്റ്റേജ്, മാതൃകബോർഡുകൾ, കൊവിഡ് മാനദണ്ഡങ്ങളെ പറ്റിയുളള വിവരങ്ങൾ , കുടിവെള്ളം ഉപയോഗിക്കുന്നതിനു സ്റ്റീൽ ജഗ്ഗുകളും ഗ്ലാസുകളും മാലിന്യം നിക്ഷേപിക്കുന്നതിന് മുള ഉപയോഗിച്ചുള്ള കുട്ടകൾ, പുഷപാലങ്കാരം എന്നിവ സജ്ജമാക്കി. കൂടാതെ തൃക്കാക്കര നഗരസഭയുടെ സത്യപ്രതിജ്ഞചടങ്ങും ഹരിതകർമ്മസേന യൂണിറ്റ് ഹരിതാഭമാക്കി. ഹരിതകർമ്മസേന പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്യമായി ഇടവേളകളിൽ ജൈവഅജൈവമാലിന്യങ്ങൾ ശേഖരിക്കുകയും തരംതിരിക്കുകയും പുനഃചംക്രമണത്തിനു നൽകുകയും ചെയ്യുന്നു. നാളിതു വരെ 12 ടൺ അജൈവമാലിന്യങ്ങൾ പുന:ചംക്രമണത്തിന് നൽകിയിട്ടുണ്ട് . ഹരിതകർമ്മസേന പ്രവർത്തനങ്ങളുടെ അടുത്തഘട്ടമായി തരിശുപ്രദേശത്ത്‌ ജൈവകൃഷി /മാതൃകകൃഷിത്തോട്ടം തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ്.