drinage

കൊയിലാണ്ടി: ദേശീയ പാതയിൽ കോടതിക്ക് മുൻവശം ഡ്രൈനേജ് നിർമ്മാണം ഇഴയുന്നത് യാത്രക്കാർക്കും കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. ഡ്രൈനേജിന്റെ സ്ലാബുകൾ ഇളക്കി മാറ്റിയാണ് എട്ട് മാസമായി നിർമ്മാണം പുരോഗമിക്കുന്നത്. കാൽനട യാത്രക്കാർ റോഡിലൂടെ നടക്കാൻ തുടങ്ങിയതോടെ ഗതാഗത കുരുക്കും ഇരട്ടിയായിട്ടുണ്ട്. മാർക്കറ്റ് മുതൽ ബോയ്സ് ഹൈസ്‌കൂൾ വരെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇത് കച്ചവടക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സ്ലാബുകൾ എടുത്തു മാറ്റിയത് അപകട സാദ്ധ്യതയും വിളിച്ച് വരുത്തും. ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതാണ് ജോലി വൈകാൻ കാരണമെന്നാണ് അറിയുന്നത്. പുതിയ ഭരണമിതി അധികാരമേറ്റെടുക്കുന്നതോടെ നിർമ്മാണ പ്രവർത്തിക്ക് വേഗം കൂടുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.