
നെയ്യാറ്റിൻകര:രാമേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ധനുതിരുവാതിര ആറാട്ട് മഹോത്സവത്തിന് കൊടിയേറി.
തിങ്കളാഴ്ച രാത്രി ക്ഷേത്രതന്ത്രി കുഴിക്കാട്ടില്ലത്ത് വാസുദേവൻ പരമേശ്വരൻ ഭട്ടതിരിപ്പാടാണ് കൊടിയേറ്റ് നടത്തിയത്.ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി,ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഉഷ,സബ് ഗ്രൂപ്പ് ഓഫീസർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ മാത്രമേ നടത്തുകയുളളു.അഞ്ചാം ഉത്സവദിവസമായ 25ന് വൈകിട്ട് 8ന് ഋഷഭവാഹനത്തിൽ ശ്രീഭൂതബലി എഴുന്നെളളിപ്പ്,ആറാം ഉത്സവ ദിവസം രാവിലെ 11ന് ഉത്സവബലി ദർശനം,ഏഴാം ഉത്സവദിവസം വൈകിട്ട് 7ന് സേവ,ഒമ്പതാം ഉത്സവദിവസം രാവിലെ പളളിവേട്ട,പത്താം ഉത്സവദിവസമായ 30ന് രാവിലെ 10ന് നാഗരൂട്ട്, വൈകിട്ട് 6.30ന് കൊടിയിറക്കും തുടർന്ന് തിരു ആറാട്ടും നടത്തും.