
വെള്ളറട: റബർ ഉണക്കുന്ന' മോകോസ് 'കുത്തിത്തുറന്ന് 300 കിലോ റബർ ഷീറ്റ് കവർന്നു . കത്തിപ്പാറ വിദ്യാദീപത്തിൽ സരോജിനിയുടെ വീടിനു സമീപമുള്ള മോകോസാണ് കുത്തിതുറന്നത്. വീട്ടുകാർ ഉണർന്നുനോക്കുമ്പോഴാണ് മോകോസ് തുറന്നുകിടക്കുന്നത് കണ്ടത്. പരിശോധനയിൽ മുഴുവൻ ഷീറ്റും കവർന്നതായിക്കണ്ടു. ഏതാനും ആഴ്ചകൾക്കുമുമ്പാണ് സമീപത്തെ രണ്ടു വീടുകളിൽ നിന്ന് 600 കിലോയോളം റബർ ഷീറ്റും ഒട്ടുപാലും കവർന്നത്.