cattle-feed

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 70 രൂപ സബ്സിഡി അനുവദിക്കാൻ മിൽമ ഭരണസമിതി തീരുമാനിച്ചു. മിൽമയുടെ എല്ലാ ബ്രാൻഡുകൾക്കും ഇതു ലഭിക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 40 രൂപ സബ്സിഡി നൽകി വരുന്നുണ്ട്. കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് മിൽമ ഭരണസമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. കർഷക പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.