കൊച്ചി : 28വർഷം നീണ്ടു നിന്ന സിസ്റ്റർ അഭയ കേസിൽ അന്വേഷണങ്ങൾക്ക് ഒടുവിലുണ്ടായ സിബിഐ കോടതി വിധിയെ സഭാ സുതാര്യ സമിതി(എ.എം.ടി) സ്വാഗതം ചെയ്തു. സത്യം മനസിലായിട്ടും അത് മൂടിവയ്ക്കാനും കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും പണവും സ്വാധീനവും ഉപയോഗിച്ച് മുന്നിൽ നിന്നത് സഭാ നേതൃത്വം തന്നെയായിരുന്നു എന്നത് ഓരോ വിശ്വസിയെയും ലജ്ജിപ്പിക്കുന്നു എന്ന് എ.എം.ടി ആരോപിച്ചു.

ഇനിയെങ്കിലും കുറ്റാരോപിതരെ കണ്ണടച്ച് സംരക്ഷിക്കാൻ നിൽക്കാതെ തള്ളേണ്ടത് തള്ളാനും ഉൾകൊള്ളേണ്ടത് ഉൾകൊള്ളാനും തെയ്യാറാവണമെന്ന് എ.എം.ടി പ്രസിഡൻ്റ് മാത്യു കരോണ്ടുകടവിൽ ആവശ്യപ്പെട്ടു.

റോബിൻ, ഫ്രാങ്കോ, പീലിയാനിക്കൽ, കർദിനാൾ ആലഞ്ചേരി തുടങ്ങിയ കേസുകളിൽ സഭാ നേതൃത്വം കൈകൊണ്ട നിലപാട് കേരളസമൂഹത്തിൽ സഭയെ എത്ര മാത്രം അവഹേളനപാത്രമാക്കിയെന്ന് തിരിച്ചറിയാൻ ഈ കോടതിവിധി സഹായിക്കട്ടെ എന്ന് എ.എം.ടി ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ പറഞ്ഞു.