കൊച്ചി : കേന്ദ്ര സർക്കാരിന്റ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ .ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എൻ ഗോപി , ജില്ലാ ഭാരവാഹികളായ കമല സദാനന്ദൻ , ടി. രഘുവരൻ, ടി.സി സൻജിത്ത് , പി.എൻ സന്തോഷ് ,കുമ്പളം രാജപ്പൻ, ജോൺ ലൂക്കോസ് , എ.വി ഉണ്ണികൃഷ്ണൻ , കെ കെ സന്തോഷ്ബാബു, ടി എൻ സോമൻ, ബിനു വർഗീസ്, വി എസ് സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.