sncollege-rank-holders

വർക്കല: വൈസ് മെൻ വർക്കല ടൗൺക്ലബിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി ശ്രീനാരായണ കോളേജിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചു. അഡ്വ. വി.ജോയി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വർക്കല ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം റാങ്ക് ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. ബികോം ഹോട്ടൽ മാനേജ് മെന്റിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണുപ്രസാദ്.ആർ.എസ്, ജിയോളജി ബി.എസ്.സി ഒന്നാം റാങ്ക് നേടിയ ശ്രീശ്രുതി.എം.എസ്, സുവോളജി ബി.എസ്.സി രണ്ടാം റാങ്ക് നേടിയ അപർണ.എസ്.എസ്, മൂന്നാം റാങ്ക് നേടിയ മുന.എച്ച്, നാലാം റാങ്ക് നേടിയ ഗോപിക.എസ്, ബികോമിന് രണ്ടാം റാങ്ക് നേടിയ നീതു.എസ്.എസ്, മൂന്നാം റാങ്ക് നേടിയ നൗഫിയ.എൻ.എസ്, ജിയോളജിയിൽ മൂന്നാം റാങ്ക് നേടിയ ആതിരകൃഷ്ണൻ, കെമിസ്ട്രിയിൽ മൂന്നാം റാങ്ക് നേടിയ തസ്നിഹാഷിം എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്. ക്ലബ് അംഗങ്ങളായ വർക്കലസത്യൻ, അഡ്വ. രമേശൻ, രാജേന്ദ്രൻനായർ, അശോകൻ, കോളേജിലെ മലയാളം വിഭാഗം എച്ച്.ഒ.ഡി പ്രൊഫ. സനൽകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത സ്വാഗതവും സുവോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. ലെജി.ജെ നന്ദിയും പറഞ്ഞു.