photo

പാലോട്: പാപ്പനംകോട് കടയിൽ കയറി കടയുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.പാപ്പനംകോട് കുന്നും പുറത്ത് സതീഷ് ഭവനിൽ രതീഷ് (31) ആണ് പിടിയിൽ ആയത് . കടമായി വാങ്ങിയ സാധനങ്ങളുടെ തുക ചോദിച്ചതിനാണ് കടയുടമയെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ അൻസാരി, സാംരാജ്, ഗ്രേഡ് എ എസ്.ഐ അനിൽ, സി.പി.ഒ.മാരായ അരുൺ , സുജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്