energy

തിരുവനന്തപുരം: സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. 66.4 മില്യൺ യൂണിറ്റ് വൈദ്യുതിയും 294 കിലോലിറ്റർ എണ്ണയും ലാഭിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അവാർഡ്. 61 അപേക്ഷകൾ പരിഗണിച്ചു.
വൻകിട ഉപഭോക്താക്കളിൽ കെ.എം.എം.എൽ., ഫാക്‌ട്, ഹിന്ദുസ്ഥാൻ ഓർഗാനിക്ക് കെമിക്കൽസ് ലിമിറ്റഡ് എന്നിവയ്ക്കും ഇടത്തരം വിഭാഗത്തിൽ മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ, എച്ച്.എൽ.എൽ ലൈഫ് കെയർ, ചെറുകിട വിഭാഗത്തിൽ കെയ ഫുഡ്സ് ഇന്റർനാഷണൽ, കെട്ടിടങ്ങളിൽ ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജിനിയറിംഗ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, വ്യക്തികളിൽ ജെ.എസ്. സോനു (നോർത്ത് മൈനാഗപ്പള്ളി), പി. സാബിർ (വള്ളുവമ്പ്രം), കെ.സി. ബിജു മാത്യു (നന്നുവക്കാട്) എന്നിവരാണ് ജേതാക്കൾ.

സ്ഥാപനങ്ങളിൽ കാണക്കാരി ഗ്രാമ പഞ്ചായത്ത്. പ്രശസ്തിപത്രം: അതുൽ എനർജി കൺസൾട്ടൻസി, ആർക്കിടെക്റ്റ് ആൻ‌ഡ് ഗ്രീൻ ബിൽഡിംഗ് കൺസൾട്ടന്റ്, എഫ് 5 സസ്‌റ്റൈനബിലിറ്റി കൺസൾട്ടന്റസ്, എന്നിവർക്കുമാണ് പുരസ്കാരം. അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.