gh

വർക്കല: കേരളകൗമുദി ഫ്ളാഷ് പുറത്തിറക്കുന്ന 'ഗുരുമൊഴി"യുടെ രണ്ടാം പതിപ്പ് ശിവഗിരി മഹാസമാധി അങ്കണത്തിൽ കേരളകൗമുദി ഫ്ളാഷ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ കെ. അജിത്കുമാർ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ, സ്വാമി ബ്രഹ്മ സ്വരൂപാനന്ദ, കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ, ഫ്ളാഷ് ആൻഡ് പീരിയോഡിക്കൽ കോർപറേറ്റ് മാനേജർ പി. മനേഷ്‌കൃഷ്ണ, ഫ്ളാഷ് കോർപറേറ്റ് കോ-ഓർഡിനേറ്റർ കിരൺ രാധ രാമൻ, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ രാഹുൽ .ആർ.എസ്, വർക്കല ലേഖകൻ സജീവ് ഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.