
പേരൂർക്കട:ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നടന്ന വട്ടിയൂർക്കാവ് സമ്മേളനത്തിന്റെ 82ാം വാർഷികം ആചരിച്ചു. വട്ടിയൂർക്കാവ് സമ്മേളന സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സ്മാരകത്തിൽ പുഷ്പാർച്ചന,അനുസ്മരണ സമ്മേളനം എന്നിവ നടന്നു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.സ്മാരക സമിതി പ്രസിഡന്റ് വട്ടിയൂർക്കാവ് ജി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. ശാസ്തമംഗലം മോഹനൻ,മണ്ണാമ്മൂല രാജൻ,വി.കെ.ഗിരിധര ഗോപൻ,പാപ്പാട് കൃഷ്ണകുമാർ, പി. സോമശേഖരൻ നായർ,തോപ്പുമുക്ക് അനിൽ, വലിയവിള സോമശേഖരൻ നായർ, വി. ശ്രീകുമാർ, മേലത്തുമേലെ ഉണ്ണി, പി. വിനുകുമാർ,ദിനകരൻ പിള്ള, അരുൺ മധു, എം.ആർ പ്രശസ്ത്,ആർ.ഹരിപ്രിയ,മിഥുൻ പി.ഹരൻ,ബാലു എസ്.ഷാ,നേതാജി റോഡ് ഗോപൻ,മുരളീധരക്കുറുപ്പ്,കൃഷ്ണൻ നായർ, ബാലചന്ദ്രൻ,ജി. അനിൽകുമാർ,റാഫി, വിനിലാൽ,സുരേഷ് എന്നിവർ പങ്കെടുത്തു.