steffy

തിരുവനന്തപുരം: തനിക്കെതിരെ കൊലക്കുറ്റവും തെളിവുനശിപ്പിക്കലും തെളിഞ്ഞതായി ജഡ്ജിയുടെ വിധി കേട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി സി.ബി.ഐ പ്രത്യേക കോടതിയിൽ പൊട്ടിക്കരഞ്ഞു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെ സെഫി തളർന്നുപോയി. ജഡ്ജി കോടതി മുറിയിൽനിന്ന് പോയശേഷം സെഫി ബെഞ്ചിൽ തളർന്നിരുന്നു. ഒപ്പമെത്തിയ കന്യാസ്ത്രീകളും അഭിഭാഷകരും ആശ്വാസവാക്കുകളുമായി എത്തി. വെള്ളം ആവശ്യപ്പെട്ട സെഫിക്ക് അതു നൽകി. സമചിത്തത വീണ്ടെടുത്തെങ്കിലും കോടതി വളപ്പിലും വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. തുടർച്ചയായി കുരിശു മുത്തുന്നത് കാണാമായിരുന്നു. തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലേക്കും മാ​റ്റി.