susa

തിരുവനന്തപുരം: അഭയാ കേസിൽ തെ​റ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും തെ​റ്റ് ചെയ്‌തെന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ലത്തീൻ

അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം പറഞ്ഞു. സഭാ കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. വിധി സഭാകുടുംബത്തിന് നാണക്കേടാണ്. 'തെ​റ്റുകൾ മനുഷ്യസഹജമാണ്. ചില സഭാ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെ​റ്റുകൾ സഭാ കുടുംബത്തിനു തന്നെയാണ് നാണക്കേടുണ്ടാക്കുന്നത്. പ്രതികൾ തെ​റ്റു ചെയ്തിട്ടില്ലെങ്കിൽ നീതി ലഭിക്കാൻ മുന്നോട്ടു പോകണം. തെ​റ്റു ചെയ്‌തെങ്കിൽ ശിക്ഷ അനുഭവിക്കണം.സഭാംഗങ്ങൾക്കെതിരെ വന്ന വിധിയിൽ വേദനയുണ്ടെന്നും സൂസൈപാക്യം പറഞ്ഞു.