o-rajagopal

തിരുവനന്തപുരം: ജനാധിപത്യത്തെ തകർക്കാനുള്ള ഭരണ, പ്രതിപക്ഷത്തിന്റെ നീക്കം തകർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സുധീരമെന്ന് ഒ.രാജഗോപാൽ എം.എൽ.എ പറഞ്ഞു. പാർലമെന്റിന്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമത്തെ ചോദ്യം ചെയ്യാൻ നിയമസഭയ്ക്ക് അധികാരമില്ല. അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് സ്പീക്കർ ചെയ്യാൻ ശ്രമിച്ചത്. ഭരണഘടന സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനായ ഗവർണർ ഇത് തടഞ്ഞത് ജനാധിപത്യത്തിന്റെ വിജയമാണ്.