
തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ യു.ഡി.എഫ് എം.എൽ.എമാർ ഇന്ന് നിയമസഭാമന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ അടിയന്തര കക്ഷിയോഗം ചേരും. രാവിലെ 8.30നാണ് യോഗം. ഈ യോഗത്തിൽ ഗവർണർക്കെതിരായ തുടർ നടപടികൾ തീരുമാനിക്കും.
മന്ത്രിസഭയുടെ ശുപാർശ നിരസിച്ച നടപടി തെറ്റാണെന്നും ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നും കോൺഗ്രസ് അംഗം വി.ഡി. സതീശൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.നിരസിക്കണമെങ്കിൽ ശുപാർശയിൽ ഭരണഘടനാവിരുദ്ധമായി എന്തെങ്കിലുമുണ്ടാവണം. കേന്ദ്രത്തെ ഭയന്നുകഴിയുന്ന, അമിത്ഷായുടെ കക്ഷത്തിൽ തല വച്ചുകൊടുത്തിരിക്കുന്ന സർക്കാരിന് ഗവർണർക്കെതിരെ എന്തു ചെയ്യാനാവുമെന്നും സതീശൻ ചോദിച്ചു.