
നടി മൃദുല വിജയ് വിവാഹിതയാകുന്നു. മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരൻ. മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും.ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയിൽ നടൻ അരുൺ രാഘവാണ് മൃദുല അവതരിപ്പിച്ച രോഹിണിയുടെ ഭർത്താവായി എത്തിയത്. സീരിയലിൽ ഇരുവരും തമ്മിലുളള കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു. ചുരുങ്ങിയ നാളുകൾകൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്. ഭാര്യ സീരിയലിന് പിന്നാലെ പൂക്കാലം വരവായി എന്ന പരമ്പരയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിൽ അഭിമന്യു, സംയുക്ത എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും മൃദുലയും എത്തുന്നത്. ഈ സീരിയലിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും എത്തുന്നത്. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.