aan

നടൻ അഗസ്റ്റിന്റെ മകൾ എന്നതിലുപരി മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത ആൻ ഒന്ന് രണ്ട് സിനിമകളിൽ ചെറിയ റോളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആൻ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച ചില ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വൈൻറെഡ് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ആൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്കൊപ്പം വികാരനിർഭരമായൊരു കുറിപ്പും നടി എഴുതിയിരുന്നു.

"ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓർമ്മകൾ തിരികെ കൊണ്ടുവരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിൾ കോട്ടൻ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കിൽ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നൽകുന്ന ആസ്വാദനം ഉണ്ടാവില്ല" ആൻ പറയുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി യിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആൻ വെള്ളിത്തിരയിലെത്തുന്നത്. 2013 ൽ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ആനിന് ലഭിച്ചിരുന്നു. 2014ൽ ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള ആനിന്റെ വിവാഹം. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ആനും ജോമോനും വിവാഹിതരായത്.