
പഴയങ്ങാടി: കണ്ണപുരം, അയ്യോത്ത്, മടക്കര പ്രദേശങ്ങളിൽ വവ്വാലുകൾ വ്യാപകമായി ഇളനീർ നശിപ്പിക്കുന്നു. ആയിരം തെങ്ങ്, തെക്കുമ്പാട്, മടക്കര, ഇരിണാവ് പ്രദേശങ്ങളിലും ഇളനീരും, മച്ചിങ്ങയും നശിപ്പിക്കുന്നുണ്ട്. പകൽ കണ്ടൽകാടുകൾക്കിടയിൽ ചേക്കേറുന്ന വവ്വാലുകൾ രാത്രിയിലാണ് ആക്രമണം നടത്തുന്നത്. കൃഷി വകുപ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അയ്യോത്തെ കർഷകൻ വെളുത്തേരി ചന്ദ്രൻ പറഞ്ഞു.