
ചെറുവത്തൂർ: തെക്കെക്കാട് എ.എൽ.പി.സ്‌കൂൾ റിട്ട. പ്രധാനാധ്യാപകൻ പിലിക്കോട് കരപ്പാത്തെ
പി.സി. അപ്പുക്കുട്ടൻ അടിയോടി (88) നിര്യാതനായി. പിലിക്കോട് രയരമംഗലം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും പാലാട്ട് ചെറക്കര തറവാട്ടിലെ മൂത്ത കാരണവരുമായിരുന്നു. ഭാര്യ: പരേതയായ കാർത്ത്യായനിയമ്മ. മക്കൾ: ഡോ. എം.കെ. രാജശേഖരൻ (റിട്ട. പ്രിൻസിപ്പാൾ, പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ), എം.കെ.ഹരിദാസ് (ഹെഡ്മാസ്റ്റർ, ഗവ.യു.പി.സ്‌കൂൾ, അരയി) ഡോ.എം.കെ.നന്ദകുമാർ (മിംസ് ഹോസ്പിറ്റൽ, കണ്ണൂർ). മരുമക്കൾ: ഡോ. പി. ജയപ്രഭ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കരിവെള്ളൂർ), ആർ.സി. പ്രീത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്., കാഞ്ഞങ്ങാട്) ഡോ. ബീന നന്ദകുമാർ (ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ).