
മുടപുരം: കിഴുവിലം കാട്ടുമുറാക്കൽ ക്ഷീര സംഘത്തിലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ വിജയിച്ചു. അബ്ദുൾ ഷുക്കൂർ, സക്കീർ ഹുസൈൻ, സലാഹുദീൻ, സലിം, നാസർ, ആരിഫാ ബീവി, സത്യഭാമ, വത്സല, കെ. രാജൻ എന്നിവരാണ് വിജയിച്ചത്. തുടർന്ന് ആദ്യം യോഗം ചേർന്ന് പ്രസിഡന്റായി സക്കീർ ഹുസൈനെ തിരഞ്ഞെടുത്തു. സി.പി.എം കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ് സക്കീർ ഹുസൈൻ.