
വർക്കല: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനിയായ കോണ്ടൂർ ഗ്രൂപ്പിന്റെ എം.ഡി, വി.ശിവപ്രസാദിന്റെ മാതാവും പാളയംകുന്ന് വണ്ടിപ്പുര പ്രസാദ് മന്ദിരത്തിൽ പരേതനായ വിദ്യാധരൻ മുതലാളിയുടെ ഭാര്യയുമായ പി. നളിനമ്മ (83) നിര്യാതയായി. ഗുരുദേവഭക്തയായിരുന്നു. അരനൂറ്റാണ്ടിലേറെയായി എല്ലാവർഷവും ശിവഗിരി തീർത്ഥാടന നാളുകളിൽ പാരിപ്പളളി വഴി ശിവഗിരിയിലേക്ക് വരുന്ന തീർത്ഥാടകർക്കും പദയാത്രാസംഘങ്ങൾക്കും വിശ്രമസൗകര്യമൊരുക്കി ആഹാരം നൽകുമായിരുന്നു. ഒരു സമർപ്പണമായാണ് അവരിത് നിർവഹിച്ചു വന്നത്. മറ്റുമക്കൾ: വി. ഉപേന്ദ്രൻ (തമ്പി, കോണ്ടൂർ ഗ്രൂപ്പ്), വി. സജീവ് (സൺപ്രോജക്ട്, തിരുവനന്തപുരം), ലിസ്സി രാജീവ്. മരുമക്കൾ: ലതശിവപ്രസാദ്, അനിത ഉപേന്ദ്രൻ, ശ്രീജസജീവ്, ബി. രാജീവ് (സീതാബേക്കറി, പരവൂർ). ചെറുമക്കൾ: മീരാകൃഷ്ണ, രമ്യ ശിവപ്രസാദ്, അനൂപ് ഉപേന്ദ്രൻ, അഞ്ചു ഉപേന്ദ്രൻ, വിദ്യാ സജീവ്, വീണ സജീവ്, ദേവിക രാജീവ്, ദേവലക്ഷ്മി രാജീവ്, കൃഷ്ണ മോഹൻ, അശ്വിൻ ശിവപ്രസാദ്, ഗായത്രി കൃഷ്ണ മോഹൻ, ശിവാനി കൃഷ്ണ മോഹൻ.