കൊച്ചി: കർഷക ബില്ലിനെതിരെ ഇടത് വലത് മുന്നണികൾ ഏകകണ്ഠമായ പ്രമേയം പാസാക്കാനുള്ള നിയമസഭാ സമ്മേളനത്തിനുള്ള അനുമതി നിക്ഷേധിച്ച ഗവർണരുടെ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രകൃതിസംരക്ഷണ വേദി. കർഷക ആത്മഹത്യ ഇല്ലാതാക്കാനും , കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന ആവശ്യം ഇല്ലാതാക്കാനുമുള്ള പരിഹാരമാണ് പാർലമെന്റ് പാസാക്കിയ ഈ ബില്ല്. ഇടത് വലത് മുന്നണികൾ പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളാണ് ബില്ലിലെ നിയമങ്ങളെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന കൺവീനർ പി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുബീഷ് ഇല്ലത്ത്, പ്രൊഫസ്സർ ഗോപാലകൃഷ്ണമൂർത്തി, ജുവൽ ചെറിയാൻ, ബി.ഗോപാലകൃഷണൻ എന്നിവർ പ്രസംഗിച്ചു.