su

വർക്കല : ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമിയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എം.എസ്.സുബ്ബു ലക്ഷ്മി സംഗീതോത്സവം ഇന്ന് സമാപിക്കും.കഴിഞ്ഞ 4 ദിവസമായി നടന്നു വരുന്ന സംഗീതോത്സവത്തിൽ കുമാരി മധുശ്രീ നാരായണന്റെ ഹിന്ദുസ്ഥാനി കച്ചേരിയോടുകൂടി യാണ് സമാപനം.തുടർന്ന് നടക്കുന്നസമാപന സമ്മേളനം ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് ഇത്തവണ സംഗീതോത്സവം നടത്തിയത്.