കൊച്ചി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മനുഷ്യാവകാശ ഫോറം 1860 ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരം കച്ചേരിപ്പടി ഗാന്ധിസ്ക്വയറിൽ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് ടി.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷനായ ചടങ്ങിൽ എം.പി ഹെെബി ഈഡൻ മുഖ്യഅതിഥിയായിരുന്നു. മുൻ എം.പി സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.ആർ.എഫ് ജില്ലാ ജനറൽ സെക്രട്ടറി സെെനുൽ ആബിദീൻ തങ്ങൾ നയിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഫാ. സെബാസ്റ്റ്യൻ കറുകപ്പള്ളി ഉദ്ഘാടനം ചെയ്തു. ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എ ജോസഫ് സംസാരിച്ചു.