sndp

വർക്കല: നാരായണ ഗുരുകുലത്തിന്റെ ആദ്ധ്യാത്മിക കൂട്ടായ്മയായ പീതാംബര സൗഹൃദത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചുകൂടി പഠനം നടത്താനുളള ഗുരുകുല കൺവെൻഷൻ ഓൺലൈനായാണ് നടത്തുന്നത്. രാത്രി 7 മുതൽ 8.30 വരെയായിരിക്കും പരിപാടി. 29 വരെ സന്ധ്യയ്ക്ക് നടക്കുന്ന പരിപാടിയിൽ ഓരോ പ്രബന്ധത്തിന്റെയും സംക്ഷിപ്തരൂപം 10 മിനിട്ടിൽ സൂം മീറ്റിംഗിൽ അവതരിപ്പിച്ച് ചർച്ചയ്ക്ക് വിധേയമാക്കും.

പീതാംബര സൗഹൃതത്തിന്റെ ടെലിഗ്രാം ഗ്രൂപ്പിൽ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് ചർച്ചയ്ക്ക് വിധേയമാക്കുന്നത്. ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്നിട്ടില്ലാത്തവർ ബ്രഹ്മചാരി ബിജോയിസിനെ ബന്ധപ്പെടണം. ഫോൺ: 7907549008. സൂം മീറ്റിംഗിൽ പ്രവേശനം കിട്ടുന്നതിനു വേണ്ട ലിങ്ക് ലഭിക്കുന്നതിന് സ്വാമി ത്യാഗീശ്വരനുമായി ബന്ധപ്പെടണം. ഫോൺ: 9446708545. ഗുരുകുലത്തിന്റെ ആദ്ധ്യാത്മിക കൂട്ടായ്മയായ പീതാംബര സൗഹൃതത്തിൽ അംഗത്വം പുതുക്കേണ്ടവർദക്ഷിണ അയക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ Narayana Gurukula A/c 009201200000034. IFSC : DLXB 0000092 Dhanalekshmi Bank, Sreenivasapuram Br. ബാങ്ക് ട്രാൻഫർ ചെയ്യുന്നവർ 9037755310 മൊബൈൽ നമ്പരിൽ മെസേജ്, വാട്ട്സ്ആപ്പ് ചെയ്യണം. എം.ഒ, ചെക്ക് അയക്കേണ്ട വിലാസം: നാരായണഗുരുകുലം, ശ്രീനിവാസപുരം പി.ഒ, വർക്കല 695145