തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി നാളെ നടക്കും. ധനുമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. അന്ന് വിശേഷാൽ പൂജകളും നടക്കും. രാത്രി 8ന് സിംഹാസന വാഹനത്തിൽ പദ്മനാഭ സ്വാമിയുടെയും നരസിംഹ മൂർത്തിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ച് ശ്രീബലിയും നടക്കും. നാളെ വെളുപ്പിന് 2.30ന് പടിഞ്ഞാറെ നട വഴി മാത്രമാണ് പ്രവേശനം. രാവിലെ 5 മുതൽ 6.15 വരെയും 9 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 6.15വരെയും ദർശനം അനുവദിക്കും. രാത്രി ഏകാദശി ശീവേലി ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും.