
തിരുവനന്തപുരം: 21ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് 26ന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. രാവിലെ പത്തിന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗത്തിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്.