anchal

അഞ്ചൽ: പതിനൊന്നുകാരിയെ പീഡിപ്പിച്ച മത്സ്യവ്യാപാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് ലക്ഷം വീട്ടിൽ ഷാജഹാനാണ് (അവറാൻ - 50) അറസ്റ്റിലായത്. തടിക്കാട് പുളിമുക്കിലെ മത്സ്യവ്യാപാരിയും മത്സ്യത്തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാനെ തട്ടിക്കാട് ജംഗ്ഷന് സമീപത്ത് നിന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.