
പെരുമ്പാവൂർ:സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശേരി സജീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പാണ് ഇയാൾ കുട്ടിയെ പരിചയപ്പെട്ട് പ്രണയത്തിലാക്കിയത്. പെരുമ്പാവൂരിലെ മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയുടെ ഏ.ടി.എം കാർഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ എടുത്ത് മുങ്ങിയിട്ടുണ്ട് ഇയാൾ. ഇതിനിടെ ചങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു.പൊലീസ് പിടികൂടുമെന്നായപ്പോൾ സിം ഉപേക്ഷിച്ച് ഒളിച്ചു താമസിക്കുകയായിരുന്നു.സജീറിന്റെ രണ്ട് ബന്ധുക്കളെയും സുഹൃത്തിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റൂറൽ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഇൻസ്‌പെക്ടർ ജയകുമാർ.സി, സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ ഒ.എസ് , സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ ബാബു കുര്യാക്കോസ്, സി.പി.ഒ മാരായ പ്രജിത് പി.എൻ, റജിമോൻ എന്നിവരാണ് ഉണ്ടായിരുന്നത്.