
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത് ചെന്നിത്തലയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് പ്രതിപക്ഷനേതാവ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചത്.