
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരള പര്യടനം ഇന്ന് തലസ്ഥാനത്ത്. വൈകിട്ട് 4ന് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. ജില്ലയിലെ കലാസാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ വിവിധ വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും.